ദുരിതാശ്വാസ ക്യാമ്പില്‍ പുരാവസ്തുവോ? 30 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ബ്രഷ് വിതരണം ചെയ്തതായി പരാതി

webtech_news18
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ 30 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ടൂത്ത് ബ്രഷ് വിതരണം ചെയ്തതായി പരാതി.അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പീലാണ് 1988 മെയ് മാസത്തില്‍ നിര്‍മ്മിച്ച ബ്രഷ് വിതരണം ചെയ്തത്.


1988 ല്‍ നിര്‍മ്മിച്ച ബ്രഷിന് രണ്ടര രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രഷിന്റെ കവറില്‍ ഇവ രണ്ടും രേഖപ്പെടുത്തിയിട്ടുമുണ്ട്.ഇതു സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വാറലായിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യാംപിലെത്തിയെന്നാണ് വീഡിയോയില്‍ പറയുന്നത്.അതേസമയം വര്‍ഷവും വിലയും പ്രിന്റ് ചെതതില്‍ അപകാകത പറ്റിയതാകാമെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
>

Trending Now