'സാറിനെ ഇങ്ങനെ അറഞ്ചം പുറഞ്ചം കളിയാക്കരുതേ'; സൈബര്‍ പൊങ്കാലയ്‌ക്കൊടുവില്‍ 'ഉറക്കത്തില്‍ പോസ്റ്റിയത്' എഡിറ്റ് ചെയ്ത് കണ്ണന്താനം

webtech_news18
തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കൊപ്പം കിടന്നുറങ്ങാന്‍ തീരുമാനിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സൈബര്‍ പൊങ്കാലയ്‌ക്കൊടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി.'ചങ്ങനാശ്ശേരി എസ് ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പ് 'ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍' എന്നാക്കി മാറ്റിയിരിക്കുകയാണ്.


ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടിലിടും എന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് പോസ്റ്റില്‍ തിരുത്തുമായി മന്ത്രി രാവിലെ രംഗത്തെത്തിയത്.അതേസമയം മന്ത്രി പോസ്റ്റ് തിരിത്തിയിട്ടും പൊങ്കാലയ്ക്ക് ഒരു കുറവുമില്ലെന്നതാണ് വസ്തുത. 'ദുഃഖത്തിലും തെല്ലൊരു നേരത്തെ ചിരി സമ്മാനിച്ചതിന് നന്ദി സാര്‍.' എന്നാണ് ചിലരുടെ പരിഹാസം. പൊങ്കാലകള്‍ ശക്തമാകുമ്പോഴും മന്ത്രിയെ പ്രതിരോധിക്കാന്‍ സൈബര്‍ സംഘികളാരും രംഗത്തെത്താത്തതും ശ്രദ്ധേയം.
>

Trending Now