നൊമ്പരമെഴുതിയ മഴയേ... അതിജീവനത്തിന് കരുത്തേകി വീണ്ടുമൊരു ഗാനം

webtech_news18
പ്രളയദുരന്തത്തിൽനിന്ന് കരകയറി പുതിയൊരു കേരളം സൃഷ്ടിക്കാനായുള്ള മുന്നേറ്റത്തിലാണ് നാടൊന്നാകെ. കേരളത്തിന്‍റെ അതിജീവനത്തിന് കരുത്തേകി ന്യൂസ് 18 കേരളം പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ജോയ് തമലം രചിച്ച 'കരളുറപ്പുള്ള കേരളം' എന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജോയിയുടെ തൂലികയിൽ മറ്റൊരു ഗാനം കൂടി ശ്രദ്ധേയമാകുന്നു. കെ.എസ് ചിത്രയും ഹരിഹരനും ചേർന്ന് ആലപിച്ചിരിക്കുന്ന നൊമ്പരമെഴുതിയ മഴയേ... എന്ന ഗാനമാണ് വൈറലാകുന്നത്. പ്രളയദുനത്തിലെ ദുരിതക്കാഴ്ചകളും അതിജീവനത്തിന്‍റെ കരുത്തുമൊക്കെ തുളുമ്പിനിൽക്കുന്ന വരികളാണ് ഈ ഗാനത്തെയും ശ്രദ്ധേയമാക്കുന്നത്. കലാ ആർട്സ് ലൌവേഴ്സ് അസോസിയേഷൻ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് റോണി റാഫേലാണ്. സുഭാഷ് അഞ്ചലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ ഈ ഗാനം ഷെയർ ചെയ്തിട്ടുണ്ട്.കരളുറപ്പുള്ള കേരളം : വീഡിയോ


നൊമ്പരമെഴുതിയ മഴയേ...

>

Trending Now