പണം മാത്രമല്ല, ശാരീരികബന്ധത്തിന് പ്രേരിപ്പിക്കുന്നതും കൈക്കൂലി

webtech_news18
ന്യൂഡല്‍ഹി: പണം മാത്രമല്ല, ശാരീക ബന്ധത്തിനു പ്രേരിപ്പിക്കുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതും കൈക്കൂലിയെന്ന് കേന്ദ്ര സര്‍ക്കാര്‍.അഴിമതി നിരോധന നിയമത്തില്‍ അര്‍ഹതയില്ലാത്ത ആനുകൂല്യം, നിയമപരമല്ലാത്ത പ്രതിഫലം എന്നിവയുടെ പരിധിയില്‍ പണമല്ലാത്ത ആനൂകൂല്യങ്ങള്‍ ഉള്‍പ്പെടുമെന്നും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


കൈക്കൂലി എന്നാല്‍, പണം മാത്രമല്ല. ഇക്കഴിഞ്ഞ ജൂലൈ 26 നാണ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. 1988ലെ നിയമമാണു ഭേദഗതി ചെയ്തത്.ലൈംഗിക ചുവയോടെ സംസാരിക്കുക, ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുക, സല്‍ക്കാരമൊരുക്കുക, ക്ലബ്ബുകളില്‍ അംഗത്വം നല്‍കുക, സൗജന്യങ്ങളും വിലകൂടിയ സമ്മാനങ്ങളും നല്‍കുക, അവധിക്കാല ചെലവു വഹിക്കുക, യാത്രാടിക്കറ്റുകള്‍, ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലി ശരിയാക്കുക തുടങ്ങിയവ കൈക്കൂലിയുടെ പരിധിയില്‍ വരും.അഴിമതി നിരോധന നിയമത്തിലെ ഭേദഗതി അനുസരിച്ചു ശമ്പളമല്ലാതെ വാങ്ങുന്ന ഏത് ആനുകൂല്യവും കൈക്കൂലിയുടെ പരിധിയില്‍ വരും. ഇത്തരം കൈക്കൂലി കേസുകളില്‍ ഏഴുവര്‍ഷം വരെ തടവും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പുതിയ ഭേദഗതി നിലവില്‍ വന്നതോടെ പല കേസുകളിലെയും അന്വേഷണത്തില്‍ ഇതു നിര്‍ണായകമാകും.
>

Trending Now