ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട; അവള്‍ക്കൊപ്പം എന്ന കാമ്പയിനുമില്ല; പൊലീസും സര്‍ക്കാരും മൗനവൃതത്തിലും; ഹാഷ് ടാഗുകാരെയും ട്രോളി അരുണ്‍ ഗോപി

webtech_news18
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍- പി.കെ ശശി ലൈംഗിക പീഡന കേസുകളില്‍ സര്‍ക്കാരിനെയും ഹാഷ് ടാഗ് കാമ്പയിന്‍കാരെയും പരിഹസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി.ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പെ നില്‍ക്കണ്ട. അവള്‍ക്കൊപ്പെ എന്ന കാമ്പയിനുമില്ല. പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീരം കാണിച്ച പൊലീസും സര്‍ക്കാരും മൗനവൃതത്തിലാണെന്നും അരുണ്‍ ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു


പോസ്റ്റിന്റെ പൂര്‍ണരൂപം:ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട അവള്‍ക്കൊപ്പം എന്ന കാമ്പയിനുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീരം കാണിച്ച പോലീസും ഗവണ്‍മെന്റും മൗനവൃതത്തില്‍...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം 
>

Trending Now