സ്‌നേഹത്തോടും ക്ഷമയോടെയും വേണം അവരോട് പെരുമാറാന്‍; ജനസേവകരായി ജോലിക്കെത്താന്‍ ആഹ്വാനം ചെയ്ത് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

webtech_news18
തിരുവനന്തപുരം: വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ഉള്‍പ്പെടെ എല്ലാ വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടവരാണ് പ്രളയബാധിതരിലേറെയും. എ.ടി.എം ഉള്‍പ്പെടെയുള്ള ബാങ്ക് രേഖകളും പലര്‍ക്കും നഷ്ടമായി. ഇൗ രേഖകല്‍ വീണ്ടെടുക്കാന്‍ ബാങ്കിലെത്തുന്നവരോട് ക്ഷമയോട് പെരുമാറണമെന്ന് ബാങ്ക് ജീവനക്കാരോട് അഭ്യര്‍ഥിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍.പ്രളയ ശേഷം നാളെ ബാങ്ക് ശാഖകള്‍ മിക്കവാറും പ്രവര്‍ത്തനക്ഷമമാകും. പ്രളയബാധിതരായ നിരവധി പേര്‍ നാളെ മുതല്‍ ബ്രാഞ്ചുകളില്‍ എത്തും. ഏറ്റവും സ്‌നേഹത്തോടും ക്ഷമയോടെയും വേണം അവരോട് പെരുമാറാന്‍. മാതൃകാപരമായ സേവനമാണ് അടുത്ത ചില ആഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ നല്‍കേണ്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നു പറയുമ്പോള്‍ അതില്‍ ഏറ്റവും വലിയ ഒരു പങ്കു വഹിക്കേണ്ടി വരിക ബാങ്കു ജീവനക്കാര്‍ ആണെന്നും ഫെഡറേഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം:പ്രിയമുള്ള സഖാക്കളേ,പ്രളയ ശേഷം നാളെ ബാങ്ക് ശാഖകള്‍ മിക്കവാറും പ്രവര്‍ത്തനക്ഷമമാകും. പ്രളയബാധിതരായ നിരവധി പേര്‍ നാളെ മുതല്‍ ബ്രാഞ്ചുകളില്‍ എത്തും. പലരുടെയും പാസ് ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും . മറ്റു രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ആശ്വാസ ധനം അക്കൗണ്ടില്‍ വന്നോ എന്നറിയാന്‍ അവര്‍ക്ക് ആകാംക്ഷയുണ്ടാകും. പലരും ഹോം ബ്രാഞ്ചിലല്ല എത്തുക. തൊട്ടടുത്ത മറ്റേതെങ്കിലും ബ്രാഞ്ചിലാകും വരിക.ഏറ്റവും സ്‌നേഹത്തോടും ക്ഷമയോടെയും വേണം അവരോട് പെരുമാറാന്‍. മാതൃകാപരമായ സേവനമാണ് അടുത്ത ചില ആഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ നല്‌കേണ്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നു പറയുമ്പോള്‍ അതില്‍ ഏറ്റവും വലിയ ഒരു പങ്കു വഹിക്കേണ്ടി വരിക ബാങ്കു ജീവനക്കാര്‍ ആണ്. ഈ പങ്കു നന്നായി നിര്‍വ്വഹിക്കാന്‍ നമുക്കു കഴിയും, കഴിയണം. അതിനു തയ്യാറായി, സന്നദ്ധരായി, ജനസേവകരായി വേണം നമ്മള്‍ നാളെ ബ്രാഞ്ചുകളില്‍ എത്താന്‍. ആശംസകള്‍ !സി.ഡി. ജോസണ്‍
ജന. സെക്രട്ടറിആള്‍ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എഐബിഇഎ സംസ്ഥാന ഘടകം)
2018 ആഗസ്റ്റ് 27

>

Trending Now