പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമല്ല; പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം 'നോര്‍മലൈസ്'ചെയ്യരുത്; പീഡനക്കേസ് അന്വേഷിക്കാനുള്ള സി.പി.എം തീരുമാനത്തെ വിമര്‍ശിച്ച് ദീപാ നിശാന്ത്

webtech_news18
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സി.പി.എം നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്.സ്ത്രീകള്‍ക്കെതിരായ ആക്രമത്തെ നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയതാണ് ദീപാ നിശാന്തിന്റെ വിമര്‍ശനം.


ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം 'നോര്‍മലൈസ് ' ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമല്ല ഇത്. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിതെന്നും ഉചിതമായ നടപടി പ്രതീക്ഷിക്കുന്നെന്നും പോസ്റ്റില്‍ പറയുന്നു.പോസ്റ്റിന്റെ പൂര്‍ണരൂപം:ഈ വാക്കുകള്‍ പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു എം എല്‍ എ ക്കെതിരെ ഒരു സ്ത്രീ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം 'നോര്‍മലൈസ് ' ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമല്ല ഇത്.. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു. 
>

Trending Now