ഇത്തവണ കേരളം ഓണം ആശംസിച്ചത് ഇങ്ങനെയൊക്കെ...

webtech_news18
സർവവും തൂത്തെറിഞ്ഞ പ്രളയത്തിൽനിന്ന് തിരിച്ചുവരവിന്‍റെ പാതയിലാണ് കേരളം. അതുകൊണ്ടുതന്നെ ഈ കെടുതിയുടെ നാളുകളിലെത്തിയ ഓണത്തിന് പൊലിമ തീരെ ഇല്ലാതെ പോയത്. ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം ആണെന്ന പ്രതീതി കേരളത്തിന്‍റെ നാട്ടിടങ്ങളിൽ തീരെ ഇല്ലായിരുന്നു. ഇത്തവണ ഓണാശംസകളിലും വലിയ മാറ്റം കാണാനായി. സാധാരണ ഓണക്കാലമാകുമ്പോൾ പലതരം വർണചിത്രങ്ങളുള്ള ഓണാശംസകൾകൊണ്ട് ഇൻബോക്സും സമൂഹമാധ്യമങ്ങളിലെ വാളുകളും നിറയുന്നത് പതിവായിരുന്നു. എന്നാൽ ഇത്തവണത്തെ ഓണാശംസകൾക്ക് ഐക്യദാർഢ്യത്തിന്‍റെ അതിജീവനത്തിന്‍റെയും നിറമായിരുന്നു. സന്തോഷം സമൃദ്ധിയും നിറയുന്ന പതിവ് ഓണാശംസകൾക്ക് പകരം പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുന്ന സന്ദേശങ്ങളാണ് കൂടുതലായി കണ്ടത്. വ്യത്യസ്തമായ അത്തരം ചില ഓണാശംസകൾ താഴെ കൊടുക്കുന്നു...
>

Trending Now