ഇതാണ് ലോകത്തെ മാറ്റി മറിച്ച സമവാക്യങ്ങള്‍; നമോ സമവാക്യവുമായി ബി.ജെ.പിയെ ട്രോളി ദിവ്യ

webtech_news18
ന്യൂഡല്‍ഹി: ഇന്ധനവിലയുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന.ലോകത്തെ മാറ്റി മറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ബി.ജെ.പി പുറത്തിറക്കിയ പെട്രോള്‍ വിലയിലെ വ്യത്യാസം ഉള്‍പ്പെടുത്തിയാണ് ദിവ്യ ട്രോളിയിരിക്കുന്നത്. പൈതഗോറസ്, ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവര്‍ക്കൊപ്പം നമോ എന്ന പേരില്‍ മോദിയുടെ ചിത്രവും ദിവ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.


പ്രശസ്തരായ ഇവരുടെ സമവാക്യങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍നിന്നു 72.83 ആയപ്പോള്‍ ശതമാനക്കണക്കിലെ കുറവു കാണിച്ച് ബി.ജെ.പി പുറത്തിറക്കിയ ചാര്‍ട്ടുമുണ്ട്. ലോകത്തെ മാറ്റി മറിച്ച ചില സമാവാക്യങ്ങള്‍ എന്ന തലക്കെട്ടാണ് ദിവ്യ ഈ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.


ഡീസല്‍, പെട്രോള്‍ വില വര്‍ധനവ് വ്യക്തമാക്കിയാണ് ബി.ജെ.പി അടുത്തിടെ ട്വിറ്ററില്‍ ചാര്‍ട്ട് പ്രസിദ്ധീകരിച്ചത്. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വര്‍ധന 2018ല്‍ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു കണ്ടെത്തല്‍. 2014 മുതല്‍ 18 വരെ പെട്രോള്‍ വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായതെന്നും ബി.ജെ.പി അവകാശപ്പെട്ടു.ക്രൂഡ് ഓയില്‍ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് ഇതിനു മറുപടി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 'ലോകത്തെ മാറ്റി മറിച്ച സമാവാക്യ'ങ്ങളുമായി ദിവ്യയുടെ ട്രോള്‍.
>

Trending Now