ക്യാമ്പില്‍ ഉറങ്ങിയിട്ടും കിട്ടിയത് കല്ലേറ്; കണ്ണന്താനത്തെ പരിഹസിച്ച് ജന്മഭൂമി

webtech_news18
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങിക്കിടക്കുന്ന ചിത്രം തത്സമയം ഫേസ്ബുക്കിലിട്ട് സൈബര്‍ പൊങ്കാല ഏറ്റുവാങ്ങിയ കണ്ണന്താനത്തിനെതിരെ ബി.ജെ.പി മുഖപത്രവും.ജന്മഭൂമിയില്‍ അച്ചടിച്ചുവന്ന 'ഇക്കുറി മാവേലി വന്നില്ല' എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.


ക്യാംമ്പില്‍ പോയി കിടന്നുറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എന്ത് ലഭിച്ചെന്നാണ് മുഖപ്രസംഗത്തില്‍ ചോദിച്ചിരിക്കുന്നത്. യുഎഇ നല്‍കിയ 700 കോടി കേരളത്തിന് വേണമെന്ന് കാമറകള്‍ക്ക് മുന്നില്‍ കണ്ണന്താനം ആവശ്യപ്പെട്ടത് മിടുക്ക് കാണിക്കാനുള്ള ബുദ്ധിയാവുമെന്നും അതിമിടുക്ക് അലോസരമാണെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.മുഖപ്രസംഗത്തില്‍ കണ്ണന്താനത്തെ പരിഹസിക്കുന്നത് ഇങ്ങനെ:'കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം.'
>

Trending Now