ഫേസ്ബുക്കിൽ കേരള പൊലീസ് രാജ്യത്ത് ഒന്നാമത്

webtech_news18
തിരുവനന്തപുരം: ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണത്തിൽ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് രാജ്യത്ത് ഒന്നാമത്. ബാംഗ്ലൂർ സിറ്റി പോലീസിനെയാണ് കേരള പൊലീസ് മറികടന്നത്. ലൈക്കുകളുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. നിലവിൽ വിക്ടോറിയ പോലീസും ദുബായ് പോലീസും കേരള പോലീസിനു പിന്നിലാണ്. ലോകത്ത് ഏറ്റവും അധികം ലൈക്കുകൾ നേടിയിട്ടുള്ളത് ന്യൂയോർക്ക് സിറ്റി പൊലീസ് ആണ്. പ്രതിദിനം നാലായിരത്തോളം ലൈക്കുകളാണ് കേരള പോലീസിന് ലഭിക്കുന്നത്. പോലീസ് ആസ്ഥാനത്ത് ഡിജി കൺട്രോൾ റൂമിലെ ഭാഗമായാണ് ഫേസ്ബുക്ക് പേജിൻറെ പ്രവർത്തനം.
>

Trending Now