കേരളത്തിന് കാരുണ്യം ചൊരിഞ്ഞ ലിവിഷ ഇതാ ഇവിടെയുണ്ട്

webtech_news18
ലിവിഷ എന്ന എൽ.കെ.ജി വിദ്യാർഥിനിയെ മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. പ്രളയദുരിതത്തിൽ മുങ്ങിയ കേരളത്തിന് താങ്ങാകാൻ അനേകായിരം പേരിൽ ലിവിഷയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ പെരുന്തുറൈയിൽനിന്ന് ലിവിഷ അയച്ച ധാന്യപ്പൊടി, വയനാട്ടിലെ ഒരു ആദിവാസി കുടുംബത്തിന്‍റെ വിശപ്പ് മാറ്റിയിരുന്നു. വയനാട്ടിലെ ദുരിതബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന ഡോ. രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിവിഷയുടെ കരുതലിന്‍റെ കഥ പുറത്തുവന്നത്. ഇപ്പോഴിതാ, നന്മനിറഞ്ഞ ആ കുഞ്ഞുമനസിന്‍റെ ഉടമയെ കണ്ടെത്തിയിരിക്കുന്നു. ചീരാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കുട്ടികളുടെ ഡോ. കൃഷ്ണപ്രിയയാണ് പെരുന്തുറൈയിലെത്തി ലിവിഷയെ കണ്ടെത്തിയത്. ലിവിഷയ്ക്ക് സമ്മാനവുമായാണ് ഡോ. കൃഷ്ണപ്രിയ അവളെ കണ്ടത്.വയനാടിന് അൻപോടെ ഒരു കുഞ്ഞു കരുതൽ


പ്രളയബാധിത ദിനങ്ങളിൽ വയനാട് കലക്ട്രേറ്റിൽ എത്തിയ സാധനങ്ങൾ തരംതിരിക്കുമ്പോഴാണ്, ലിവിഷ എന്ന എൽകെജി വിദ്യാർഥിനിയുടെ പേരെഴുതിയ ധാന്യപ്പൊതി കാണുന്നത്. പെരുന്തുറൈ കാരുണ്യ വിദ്യാഭവൻ മെട്രിക്കുലേഷൻ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനി ലിവിഷയാണ് ഭക്ഷ്യപ്പൊതി അയച്ചുനൽകിയത്. ആ കുഞ്ഞു മകൾ നൽകിയ ധാന്യപ്പൊതി പിറ്റേദിവസം വയനാട്ടിലെ വാഴവറ്റയിലുള്ള ആദിവാസി കോളനിയിൽ ഒരു കുടുംബത്തിന് വിതരണം ചെയ്യുമെന്ന് ഡോ. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

>

Trending Now