കാസ്റ്റിംഗ് കൗച്ചിലൂടെയും പൊതുസ്ഥലത്ത് തുണിയുരിഞ്ഞും ശ്രദ്ധേയയായി; സച്ചിനെതിരെ ആരോപണം ഉന്നയിച്ചതില്‍ പ്രകോപിതരായി ആരാധകര്‍; ശ്രീ റെഡ്ഡിക്ക് പൊങ്കാലയിട്ട് മലയാളികളും

webtech_news18
അല്ലുഅര്‍ജുനും ലോറന്‍സും മുരകദോസും ഉള്‍പ്പെടെ പത്തോളം താരങ്ങള്‍ക്കെതിരെ പീഡനം ആരോപണം ഉന്നയിച്ച തെലുങ്ക് താരം ശ്രീ റെഡ്ഡിക്ക് ഇക്കുറി പിഴച്ചു. ഇത്തവണ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടൂല്‍ക്കര്‍ക്കെതിരെയാണ് ശ്രീ റെഡ്ഡി ആരോപണമുന്നിച്ചത്.സച്ചിനെയും ചാര്‍മിയേയും ബന്ധപ്പെടുത്തിയായിരുന്നു പോസ്റ്റ്. 'സച്ചിന്‍ തെന്‍ഡുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മി'ങ് ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം..... ഞാനുദ്ധേശിച്ചത് റൊമാന്‍സ് കളി' എന്നായിരുന്നു ഇവരുടെ കുറിപ്പ്.


നിരവധി പേരാണ് റെഡ്ഡിക്കെതിരെ രംഗത്തെത്തിയത്. സച്ചിനെ തൊട്ടാല്‍ മലയാളികളും സഹിക്കില്ല. മലയാളികളും കളത്തിലിറങ്ങി. ഇപ്പോള്‍ ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പേജില്‍ ഏറ്റവും അധികം പൊങ്കാല അര്‍പ്പിച്ചിരിക്കുന്നതും മലയാളികളാണ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കഴിഞ്ഞ സീസണില്‍ സച്ചിന്‍ ഹൈദരാബാദ് വന്നിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡി ആരോപണമുന്നയിച്ചിരിക്കുന്നത്.തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയാണ് ശ്രീ റെഡ്ഡി മാധ്യമ ശ്രദ്ധ നേടിയത്. ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പൊതുസ്ഥലത്ത് വസ്ത്രമുരിഞ്ഞും ഇവര്‍ പ്രതിഷേധിച്ചു. നാനി, അല്ലു അര്‍ജുന്‍, മുരുകദോസ്, സുന്ദര്‍ സി, ശ്രീകാന്ത്, ലോറന്‍സ് തുടങ്ങി പത്തോളം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ ശ്രീറെഡ്ഡി ആരോപണമുയര്‍ത്തി. ഇവരെല്ലാം അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. നാനി ഇതിനെതിരെ കേസും കൊടുത്തു. ശ്രീറെഡ്ഡിയുടേത് ശ്രദ്ധ കിട്ടാനുള്ള തന്ത്രമാണെന്നാണ് പൊതുവിലയിരുത്തല്‍.
>

Trending Now