ഇൻസുലിൻ വാങ്ങാനിറങ്ങി ഹെലികോപ്ടറിന് കൈകാണിച്ചു; പിന്നീട് സംഭവിച്ചത്...

webtech_news18
ചെങ്ങന്നൂരിൽ സമാനതകളില്ലാത്ത ദുരന്തത്തെ മറികടക്കാനുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു എയർഫോഴ്സ് സംഘം. ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചും മരുന്നും ഭക്ഷണവും എത്തിച്ചുനൽകിയും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചെങ്ങന്നൂരിലെ ആറാട്ടുപുഴ ഭാഗത്തുവെച്ച് ഒരു ചെറുപ്പക്കാരൻ കൈവീശി കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയെയും കുഞ്ഞിനെയും രക്ഷിച്ച് തിരുവനന്തപുരത്തേക്ക് മാറ്റാനായി പോകുമ്പോഴായിരുന്നു ഇത്. ഈ ചെറുപ്പക്കാരനെ രക്ഷിക്കാമെന്ന് കരുതി കോപ്ടർ അവിടെ നിർത്തി. ചെറുപ്പക്കാരൻ വളരെ കൂളായി ഹെലികോപ്ടറിലേക്ക് കയറുന്നു. ഇന്ധനം കുറവായതിനാൽ കോപ്ടർ നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടയിൽ യുവാവിനോട് കാര്യങ്ങൾ തിരക്കിയപ്പോൾ മൂക്കത്ത് വിരൽവെച്ച് വ്യോമസേനാ അംഗങ്ങൾ. വീട്ടിൽനിന്ന് വല്യപ്പച്ചന് ഇൻസുലിൻ വാങ്ങാൻ വിട്ടതായിരുന്നു. ഹെലികോപ്ടർ കണ്ടപ്പോൾ അതിലൊന്ന് കയറാൻ ആശ തോന്നി. അങ്ങനെയാണ് പയ്യൻ തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാംപിലെത്തുന്നത്. ആറാട്ടുപുഴ സ്വദേശി ജോബി ജോയിയുടെ 'കൃസൃതി' രക്ഷപെടേണ്ട രണ്ടുപേരും അവസരം ഇല്ലാതാക്കുകയും എയർഫോഴ്സിന് ഒരു ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പമ്പാനദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാംപിലാണ് ജോബി ജോണും കുടുംബവും. ഇതിനിടയിലാണ് ജോബിയെ ഇൻസുലിൻ വാങ്ങാനായി പറഞ്ഞുവിട്ടത്. ജോബി ആദ്യം മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കയറിയെന്നും പിന്നീട് ഹെലികോപ്ടറിൽ കയറി തിരുവനന്തപുരത്തെത്തിയതായും വിവരിക്കുന്ന ശബ്ദസന്ദേശം വാട്ട്സാപ്പിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

>

Trending Now