രാവിലെ മുഖ്യന് ആശംസ; വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: ലാലേട്ടൻ കൊലമാസ്സാ

webtech_news18
മോഹൻലാലിന്‍റെ രാഷ്ട്രീയം എന്താ? ഏറെനാളായി സാധാരണക്കാരന് തോന്നുന്നു സംശയമാണിത്. ഇന്നത്തെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടാൽ ആശയകുഴപ്പം വർദ്ധിക്കുകയേയുള്ളു. അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് വേഗം അസുഖം ഭേദമാകാൻ രാവിലെ ആശംസ നേർന്ന മോഹൻലാൽ, വൈകുന്നേരമായപ്പോൾ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജന്മാഷ്ടമി ദിനം പ്രധാനമന്ത്രിയെ കണ്ട്, തന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടിയതായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന രണ്ടു ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റിന്‍റെ മലയാളം പരിഭാഷ


ജന്മാഷ്ടമിദിനം നമ്മുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് വലിയ വിശേഷഭാഗ്യമായി കരുതുന്നു. വിശ്വശാന്തി ഫൌണ്ടേഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും ഏറ്റെടുക്കുന്ന സാമൂഹ്യപ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് വിവരിച്ചുകൊടുത്തു. പുതിയ കേരളം കെട്ടിപ്പടുക്കാനായി ആഗോള മലയാളികളെ ഒരുമിപ്പിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്തു. സമൂഹത്തിലെ പാവർപ്പെട്ടവർക്ക് പ്രയോജപ്പെടുംവിധം വിശ്വശാന്തി ഫൌണ്ടേഷൻ ക്യാൻസർ ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാവിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന് ആശംസ നേർന്നത്. അസുഖം വേഗം ഭേദമാകട്ടെയെന്നായിരുന്നു മോഹൻലാൽ പോസ്റ്റിൽ കുറിച്ചത്.

>

Trending Now