ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Viral video | കെട്ടിടത്തിന് തീപിടിച്ചു; പിഞ്ചു മക്കളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപെടുത്തി അമ്മ

Mother throws four kids out of window when their building caught fire, video goes viral | നെറ്റിസൺസ് ശ്വാസമടക്കിപ്പിടിച്ച് കണ്ട വീഡിയോ. നാല് കുഞ്ഞുങ്ങളാണ് ജനലിൽ നിന്നും താഴേക്കു പതിച്ചത്

ലോകം മുഴുവനും ശ്വാസമടക്കിപിടിച്ചു കണ്ട വീഡിയോയാണിത്. ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും നാല് പിഞ്ചു സഹോദരങ്ങൾ ഒന്നൊന്നായി താഴേക്കെറിയപ്പെടുകയാണ്. നാല് പിഞ്ചു കുഞ്ഞുങ്ങളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ടർക്കിയിലെ ഇസ്താൻബുളിലെ അപ്പാർട്മെന്റിലാണ് തീപിടുത്തത്തെ തുടർന്ന് ഒരമ്മ സ്വന്തം മക്കളെ രക്ഷിക്കാൻ ഇത്തരമൊരു സാഹസത്തിനു മുതിർന്നത്.


എസെൻലെർ ജില്ലയിലെ കെട്ടിടത്തിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്. കറുത്ത പുക ഉയരുന്ന സാഹചര്യത്തിൽ, കെട്ടിടത്തിൽ നിന്നും കുഞ്ഞുങ്ങൾ ഒന്നൊന്നായി താഴേക്കു പതിക്കുന്ന വീഡിയോയാണിത്. കുഞ്ഞുങ്ങൾ ഓരോരുത്തരെയും രക്ഷപെടുത്താൻ കെട്ടിടത്തിന് താഴെ കമ്പിളി കൊണ്ട് വല തീർത്ത് നാട്ടുകാരും ഒപ്പം കൂടി.


സംഭവത്തിന് സാക്ഷിയായ ഒരു വ്യക്തി വഴിയാണ് വീഡിയോയും നടന്ന സംഭവവും പുറംലോകം അറിഞ്ഞത്.


ആദ്യം കറുത്ത പുക ഉയരുന്നത് കണ്ടു എന്ന് അയൽവാസി. "ശേഷം കുട്ടികൾ ജനലിനരികെ നിന്നും വാവിട്ടു കരയുന്നതു കേട്ടു. ഞങ്ങൾ കമ്പിളിയുമായി കെട്ടിടത്തിന് താഴെ കൂടി. അമ്മ അവരുടെ കുഞ്ഞുങ്ങൾ ഓരോരുത്തരെയായി നിലത്തേക്കെറിഞ്ഞു. ഞങ്ങൾ അവരെ സുരക്ഷിതരാക്കി," അയൽവാസി പറഞ്ഞു. (വീഡിയോ ചുവടെ)




കുട്ടികൾ ഏവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.


ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്കു വീണ 12കാരി


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ 12 കാരിക്ക് രക്ഷകനായത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലാണ് സംഭവം. ബൈക്കുളയിൽ ഇറങ്ങുന്നതിനായി വാതില്‍ക്കൽ നിൽക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.


മദൻപുര സ്വദേശിയായ 12കാരിയാണ് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. 2020 നവംബർ 26നാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം മുംബൈയിലെ അമ്മൂമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു പെൺകുട്ടി.


ബൈക്കുളയിൽ ഇറങ്ങുന്നതിനായി വാതിൽക്കൽ നിന്ന പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുമായിരുന്ന പെൺകുട്ടിയെ ഉടൻ തന്നെ റെയ്ൽവേ പൊലീസ് ഉദ്യോഗസ്ഥനായ ജയന്ത് വാക്ഡേ കൈയ്യിൽ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇടുകയായിരുന്നു.


സ്ട്രക്ചറിന് കാത്തു നിൽക്കാതെ പെൺകുട്ടിയെ സ്റ്റേഷന് പുറത്തെത്തിച്ച് ടാക്സിയിൽ കയറ്റി ഉടൻ തന്നെ ജെജെ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും കൈക്കും നിസാര പരിക്കേറ്റ പെണ്‍കുട്ടി അന്ന് തന്നെ ഡിസ്ചാർജ് ആയി.


Summary: Viral video has a mother throwing four children out of a window when their apartment caught fire. All four we miraculously saved with the help of neighbours who held blankets to catch the kids

Published by: user_57
First published: March 3, 2021, 8:14 AM IST