ആദ്യം കാളവണ്ടി യാത്ര; മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയത് സ്‌കൂട്ടറില്‍; ഹര്‍ത്താല്‍ ദിനത്തില്‍ രാഷ്ട്രീയക്കാരനും പിതാവുമായി ചെന്നിത്തല

webtech_news18
കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിലും കേരളത്തില്‍ നടത്തിയ ഹര്‍ത്താലിലും ബുദ്ധിമൂട്ടിലായവരില്‍ ഒരാളയി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


സ്വന്തം പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ മകന്റെ വിവാഹനിശ്ചയം നടന്നതാണ് ചെന്നിത്തലയെയും ബുദ്ധിമൂട്ടിലാക്കിയത്. ഇതോടെ കാര്‍ ഉപേക്ഷിച്ച് കാളവണ്ടിയിലും തുടര്‍ന്ന് സ്‌കൂട്ടറിലും യാത്ര ചെയ്താണ് ചെന്നിത്തലയ്ക്ക് വിവാഹനിശ്ചയ വേദിയില്‍ എത്താനായത്.

മകെന്റ വിവാഹനിശ്ചയ ദിനത്തിലും രാവിലെ നഗരത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധ പ്രകടനത്തില്‍ പങ്കാളിയായ ശേഷമാണ് സ്‌കൂട്ടറില്‍ വിവാഹ നിശ്ചയവേദിയായ അവന്യൂ സെന്ററിലെത്തിയത്.വ്യവസായിയായ ഭാസിയുടെ മകള്‍ ഡോ. ശ്രീജയാണ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തിന്റെ പ്രതിശ്രുതവധു.
>

Trending Now