ഹര്‍ത്താലിലും പ്രതിപക്ഷ നേതാവിന്റെ മകന് വിവാഹ നിശ്ചയം ശുഭകരമായി

webtech_news18
കൊച്ചി: സ്വന്തം പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദ് ദിനത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം.


രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തിന്റെയും വൈറ്റില സ്വദേശി ശ്രീജാ ഭാസിയുടെയും വിവാഹ നിശ്ചയമാണ് തിങ്കളാഴ്ച കൊച്ചി അവന്യൂ സെന്ററില്‍ നടന്നത്.കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സിലെ ഡോക്ടറാണ് ചെന്നിത്തലയുടെ മൂത്ത മകനായ രോഹിത്ത്. അമേരിക്കയില്‍ ഡോക്ടറായ ശ്രീജ കൊച്ചിയിലെ വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ്. വിവാഹനിശ്ചയം നേരത്തെ തീരുമാനിച്ചതാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.തന്റെ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്‌കൂട്ടറിലാണ് ചെന്നിത്തല എറണാകുളം ഡി.സി.സിയില്‍ നിന്ന് അവന്യൂ  സെന്ററിലെത്തിയത്.അതേസമയം ഹര്‍ത്താല്‍ ദിനത്തിലും ചെന്നിത്തലയുടെ മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരാണെത്തിയത്..
>

Trending Now