സംഘപരിവാര്‍ സര്‍ക്കാസ്റ്റിക് പേജായ 'സഞ്ജീവനി' പൂട്ടിച്ചു

webtech_news18
തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂലികളെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന 'സഞ്ജീവനി' പേജിന് ഫേസ്ബുക്ക് പൂട്ടിട്ടു. മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പേജ് പൂട്ടിയത്.സംഘപരിവാര്‍ അനുകൂലികള്‍ പോലും ഈ പേജില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതു പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പേജ് അപ്രത്യക്ഷമായത്.


സംഘപരിവാര്‍ സംഘടനകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഈ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇതു മനസിലാക്കാതെ പല സംഘപരിവാര്‍ അനുകൂലികളും ഈ പേജിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാപകമായി റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.മലയാളികളായ പന്ത്രണ്ടോളം പേരാണ് പേജ് കൈകാര്യം ചെയ്തിരുന്നത്. ഫേസ്ബുക്കില്‍ 50000 ലൈക്ക് ആയപ്പോള്‍ കഴിഞ്ഞ ജൂണില്‍ ട്വിറ്റെര്‍ ഹാന്‍ഡിലും ആരംഭിച്ചിരുന്നു. ഹിന്ദുത്വത്തിനെതിരെ സര്‍ക്കാസ്റ്റിക് രീതിയില്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുക എന്നതായിരുന്നു ഇവരുടെ രീതി. അതേസമയം ഫേസ്ബുക്കിന് സഞ്ജീവനി അഡ്മിന്‍സ് പേജ് തിരികെ കിട്ടാനുള്ള അഭ്യര്‍ത്ഥന കൈമാറിയിട്ടുണ്ട്.https://sanjeevani-kerala.com/ എന്ന വെബ്സൈറ്റില്‍ സഞ്ജീവിനിയുടെ പോസ്റ്റുകള്‍ കാണാവുന്നതാണ്. സഞ്ജീവനിയുടെ ട്വിറ്റര്‍ അക്കൗണ്ടും നിലവിലുണ്ട്. അതേസമയം പേജ് പൂട്ടിയതിനു പിന്നാലെ സഞ്ജീവനി എന്ന പേരിലും ഒന്നിലധികം പേജുകള്‍ സംഘപരിവാര്‍ അനുകൂലികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആരംഭിച്ചിട്ടുണ്ട്. 
>

Trending Now