വായമൂടെടാ പിസീ; വേശ്യാ പ്രയോഗത്തില്‍ ജോര്‍ജിന് സെല്ലോടേപ്പ് ഒട്ടിച്ച് സോഷ്യല്‍ മീഡിയ

webtech_news18
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച പി.സി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയ കാമ്പയിന്‍. വായമൂടെടാ പി.സി എന്ന ഹാഷ്ടാഗിലാണ് കാമ്പയിന്‍ ആരെഭിച്ചിരിക്കുന്നത്.വായ മൂടാന്‍ സെല്ലോടേപ്പുകള്‍ പോസ്റ്റലായി ജോര്‍ജിന് അയച്ചു കൊടുക്കാനും ആഹ്വാനമുണ്ട്. കവറിനു മുകളില്‍ വായ മൂടെടാ പിസി എന്ന ഹാഷ്ടാഗ് എഴുതിയാണ് ടേപ്പുകള്‍ അയക്കുക.


പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നായിരുന്നു ജോര്‍ജ് ഇന്നലെ നടത്തിയ പരാമര്‍ശം. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ടി.എയും ഡി.എയും തന്നാല്‍ വരുന്നതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. 
>

Trending Now