കളക്ടർ വാസുകി ഓ പോട് എന്ന് പറയുമ്പോൾ...!

webtech_news18
തിരുവനന്തപുരം: മറ്റൊന്നും നോക്കാതെ സഹജീവികളെ രക്ഷിക്കാൻ ഇറങ്ങിയവർക്ക് എത്ര നന്ദി പറഞ്ഞാൽ മതിയാകും. ദുരിതാശ്വാസ ക്യാംപിലെത്തി രക്ഷാപ്രർവർത്തകർക്ക് നന്ദി പറയുന്ന തിരുവനന്തപുരം കളക്ടർ ഡോ. കെ വാസുകിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.വിശ്രമമില്ലാത്ത പ്രവർത്തനത്തിനിടയിലാണ് രക്ഷാപ്രവർത്തകരെയും ക്യാംപ് വോളണ്ടിയർമാരെയും അഭിനന്ദിക്കാനായി കളക്ടർ എത്തിയത്. കളക്ടറുടെ ഓരോ വാക്കിനും നിറഞ്ഞ കൈയടിയായിരുന്നു. ‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? യൂ ആര്‍ മേക്കിംഗ് ഹിസ്റ്ററി. മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്’


കോളേജില്‍ പഠിക്കുമ്പോള്‍ ഇത്തരം സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടുകഴിയുമ്പോൾ താനും സുഹൃത്തുക്കളും ഓ പോട് എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാറുണ്ട്. താന്‍ ഓ പോട് എന്ന് പറയുമ്പോള്‍ 'ഓഹോ' എന്ന് ഏറ്റുപറയാമോ എന്നും കളക്ടര്‍ ചോദിച്ചു. കളക്ടർ ഓ പോട് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ഉച്ചത്തില്‍ ഓഹോ എന്ന ശബ്ദമുണ്ടാക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

>

Trending Now