ബോംബെന്നു കരുതി ബാഗ് പരിശോധിച്ചപ്പോള്‍ 'സെക്‌സ് ടോയ്‌സ്'; വിമാനത്താവളം അടച്ചിട്ടത് ഒരു മണിക്കൂര്‍

webtech_news18
ബര്‍ളിന്‍: സ്‌ഫോടകവസ്തുവാണെന്ന് കരുത് ബാഗ് പരിശോധിച്ച ബോംബ് സ്‌ക്വാഡ് കണ്ടെത്തിയത് വൈബ്രേറ്റര്‍ ഉള്‍പ്പെടെയുള്ള സെക്‌സ് ടോയ്‌സ്.ബര്‍ളിന്‍ ഷോണ്‍ഫീല്‍ഡ് വിമാനത്താവളത്തിലാണ് സംഭവം. ബാഗില്‍ ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ വ്യാഴാഴ്ച വിമനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെടുകയും ചെയ്തു.


ബാഗ് സ്‌കാന്‍ ചെയ്യുന്നതിനിടെ പരിചിതമല്ലാത്ത വസ്തുക്കള്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ഇതോടെ വിമാത്താവളത്തിലെ ഡി ടെര്‍മിനല്‍ അടച്ചിടാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുകയും പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും ചെയ്തു. ഇതിനിടെ ബാഗിന്റെ ഉടമ എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൈക്കിലൂടെ അറിയിപ്പ് നല്‍കി.സംഭവസ്ഥലത്ത് ഉടമ എത്തുകയും സാങ്കേതിക ഉപകരണങ്ങളാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ബാഗില്‍ ഉണ്ടായിരുന്നത് സെക്‌സ് ടോയ്‌സ് ആണെന്ന് ബോംബ് സ്‌ക്വാഡ് കണ്ടെത്തിയത്. ഇതോടെ ഉച്ചയ്ക്ക് ശേഷം ഡി ടെര്‍മിനല്‍ തുറന്നു.സ്‌ഫോടകവസ്തുക്കളുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതികള്‍ ഈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. 
>

Trending Now