ഭക്ഷണമൊരുക്കിയിരിക്കുന്ന മേശയ്ക്ക് പിന്നിലായുള്ള മണ്ഡപത്തിലാണ് തിപിടുത്തം ഉണ്ടായത്. ഇത് ഗൗരവമാക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് അതിഥികള്‍ ഇടയ്ക്ക് തീ ആളിപ്പടരുന്ന മണ്ഡപത്തിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നത് തുടരുന്നതും വീഡിയോയില്‍ കാണാം.
അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും ആ ബഹളങ്ങളോന്നും തന്നെ വകവെയ്ക്കാതെ ഇവര്‍ ഭക്ഷണം കഴിക്കുന്നത്. കസേരയില്‍ ഇരുന്നുകൊണ്ട് തീപിടുത്തം കാണാനും ഭക്ഷണം കഴിക്കുന്നത് തുടരാനും ഇവര്‍ ശ്രമിക്കുന്നുണ്ട് . അന്‍സാരി വിവാഹ മണ്ഡപത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് പടക്കം പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്.
advertisement
തീപിടിത്തത്തില്‍ ആറു ആറു ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാര വസ്തുക്കളും കത്തിനശിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കുന്നതിനായ് നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കുകളില്ല.
എസ്ഐക്ക് സ്ഥലം മാറ്റം; യാത്രയയപ്പില്‍ പൊട്ടിക്കരഞ്ഞ് ജനം; തേങ്ങലടക്കാനാവാതെ എസ്‌ഐ
പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം വരുമ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വിഷമം ഉണ്ടാകുന്നത് അപൂര്‍വമായി മാത്രമേ കാണാനാകൂ. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നല്‍കാന്‍ നൂറുകണക്കിന് ആളുകളാണ് സ്റ്റേഷനില്‍ എത്തിയത്. ഗുജറാത്തിലാണ് സംഭവം.
സ്റ്റേഷനിലെത്തിയ ജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ടാണ് സ്ഥലം എസ്‌ഐക്ക് യാത്രയയപ്പ് നല്‍കിയത്. ജനങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥനും കണ്ണ് നിറഞ്ഞൊഴുകി. ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഗുജറാത്തിലെ ഖേദ്ബ്രഹ്‌മ പട്ടണത്തിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ ആര് എപ്പോള്‍ വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാല്‍ വിശാല്‍ നഗരത്തില്‍ ജനപ്രിയനായത്.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. എസ്‌ഐയ്ക്ക് സ്ഥലം മാറ്റിയതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്‌റ്റേഷനിലെത്തിയത്. വിശാലിന് ജനങ്ങള്‍ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അതിന്റെ വിഡിയോയാണ് ഇത്. ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.
ജനങ്ങളുടെ സ്‌നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. അദ്ദേഹം കണ്ണുനീര്‍ തുടയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
