ഇതരസംസ്ഥാനക്കാരെ 'ബംഗാളികള്‍' എന്ന് വിളിച്ച് കല്ലെറിയുന്നവര്‍ വായിച്ചറിയാന്‍; പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിച്ചതില്‍ ഈ ചെറുപ്പക്കാരനുമുണ്ട്‌

webtech_news18
കണ്ണൂര്‍: ദുരിതമൊഴിയാത്ത ഈ പ്രളയകാലത്ത് വിഷ്ണുവാണ് സോഷ്യല്‍ മീഡിയിയിലെ താരം. ആരാണ് ഈ വിഷ്ണു എന്നാവും ആലോചിക്കുന്നത്. മധ്യപ്രദേശ് സ്വദേശിയാണ്. നമ്മള്‍ 'ബംഗാളി' എന്ന് വിളിച്ച് ആക്ഷേപിക്കാറുള്ള ഇതരസംസ്ഥാന തൊളിലാളി സമൂഹത്തിന്റെ പ്രതിനിധിയായ ഒരു ചെറുപ്പക്കാരന്‍. പണിയോ, കേരളത്തില്‍ കമ്പിളി വില്‍പന.ഇതൊന്നുമല്ല അദ്ദേഹത്തെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമാക്കിയിരിക്കുന്നത്. ഇരിട്ടി താലൂക്കിലെ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 50 കമ്പിളിപ്പുതപ്പുകള്‍ സൗജന്യമായി നല്‍കിയാണ് ഈ ചെറുപ്പക്കാരനെ ശ്രദ്ധേയനായിരിക്കുന്നത്. ജില്ലാ കളക്ടര്‍ക്ക് നേരിട്ടാണ് വിഷ്ണു തന്റെ സംഭാവനയായി കമ്പിളിപ്പുതപ്പുകള്‍ കൈമാറിയത്.


വിഷ്ണു 12 വര്‍ഷം മുന്‍പാണ് കേരളത്തിലെത്തിയത്. ഒരു പുതപ്പ് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പുതപ്പ് വില്‍ക്കുമ്പോള്‍ 30 രൂപയാണ് വിഷ്ണുവിന് കമ്മീഷനായി ലഭിക്കുന്നത്. 51 പുതപ്പ് സൗജന്യമായി നല്‍കിയതിനു പുറമെ കൈയ്യില്‍ ബാക്കിയുണ്ടായിരുന്ന 14 പുതപ്പ് ആയിരം രൂപയ്ക്ക് നല്‍കാനും വിഷ്ണു തയാറായി. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് നല്‍കിയ കമ്പിളി പുതപ്പിന്റെ ഇരട്ടി വില നല്‍കാമെന്നു പറഞ്ഞ് പ്രവാസികളായി ചിലര്‍ വിളിച്ചെങ്കിലും ആ പണം കൈപ്പറ്റാനും വിഷ്ണു തയാറായിട്ടില്ല.ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ ആക്രമിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നവര്‍ക്ക് ഇനിയെങ്കിലും മാറി ചിന്തിക്കാന്‍ ഈ ചെറുപ്പക്കാന്‍ പ്രേരണയാകട്ടെ.
>

Trending Now