മൂന്നാറില്‍ കുറിഞ്ഞി വസന്തം; കൊച്ചിയില്‍ നിന്ന് വിളംബര റാലി

webtech_news18
കൊച്ചി: മൂന്നാറിലെ കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് വിളംബര വാഹനറാലി സംഘടിപ്പിക്കുന്നു.വിസിറ്റ് മൂന്നാര്‍, വിസിറ്റ് കുറിഞ്ഞി, സേവ് കുറിഞ്ഞി എന്ന സന്ദേശവുമായി ബുധനാഴ്ച രാവിലെ 8.30ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാണ് വിളംബര വാഹനറാലി ആരംഭിക്കുന്നത്.


കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ.പി നന്ദകുമാര്‍, ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഷൈന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരവും നാഷണല്‍ ടൂറിസം അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്നാണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.വിളംബര വാഹന റാലി മൂന്നാര്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
>

Trending Now