മിന്നലാക്രമണത്തിനിടെ ഇന്ത്യൻ സൈന്യത്തെ നായകളിൽനിന്ന് രക്ഷിച്ചത് പുലിമൂത്രം!

webtech_news18
ന്യൂഡൽഹി: മിന്നലാക്രമണത്തിനായി പാകിസ്ഥാനിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ സൈന്യം ഏറെ ഭയപ്പെട്ടത് അവരുടെ പട്ടാളത്തെ ആയിരുന്നില്ല, ശൌര്യമുള്ള നായകളെയായിരുന്നു. എന്നാൽ പാകിസ്ഥാനിലെ നായകളുടെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ ഇന്ത്യൻ സൈന്യം ഒരു വഴി കണ്ടുപിടിച്ചിരുന്നു. പുലിയുടെ മൂത്രവും മലവും പ്രദേശത്ത് വിതറുക. പുലിയുടെ മൂത്രത്തിന്‍റെയും മലത്തിന്‍റെയും മണം കിട്ടിയാൽ നായകൾ ആ പ്രദേശത്തേക്ക് വരില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു തന്ത്രം ഇന്ത്യൻ സൈന്യം സ്വീകരിച്ചത്. മിന്നലാക്രമണ സംഘത്തിലുണ്ടായിരുന്ന നൗഷേര സെക്ടറിലെ ബ്രിഗേഡ് കമാൻഡറായിരുന്ന രാജേന്ദ്ര നിമ്പോർക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിന്നലാക്രമണത്തിൽ നൽകിയ സംഭാവന പരിഗണിച്ച് ലഭിച്ച ബാജിറാവും പേഷ്വാ ശൌര്യ പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയം വിഴുങ്ങിയ കേരളം- ആകാശ ചിത്രങ്ങൾ


മിന്നലാക്രമണത്തിന് മുമ്പ് തന്നെ ലക്ഷ്യമിട്ടിരുന്ന പാക് പ്രദേശത്ത് മനുഷ്യരെ ആക്രമിക്കുന്ന നായകളുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അർദ്ധരാത്രിയിൽനടത്തിയ ആക്രമണത്തിനായി മുന്നേറുമ്പോൾ നായകളുടെ കുരച്ചിൽ പദ്ധതികൾ താളംതെറ്റിക്കുമെന്ന് വിലയിരുത്തി. ഇതേത്തുടർന്നാണ് നായകളെ അകറ്റാൻ ഒരു തന്ത്രം കണ്ടുപിടിക്കേണ്ടിവന്നത്. അങ്ങനെയാണ് പുലി മൂത്രവും മലവും ഇന്ത്യൻ സൈന്യം കൈവശം കരുതിയത്. രാത്രികാലങ്ങളിൽ നായകളെ പുലികൾ ആക്രമിക്കുമായിരുന്നു. പുലിയുടെ സാന്നിദ്ധ്യം മനസലിയാൽ നായകൾ ആ ഭാഗത്തേക്ക് വരില്ല. ഇത് മനസിലാക്കി, ആക്രമണത്തിനായി മുന്നേറിയ വഴികളിൽ ആദ്യം പുലി മൂത്രവും മലവും വിതറി. അതുകൊണ്ടുതന്നെ നായശല്യം അകന്നുനിന്നു- നിമ്പോർക്കർ പറഞ്ഞു.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യൻ സൈന്യം പാക് അതിർത്തിയിൽ മിന്നലാക്രമണം നടത്തിയത്. ഉറിയിലെ സൈനിക ക്യാംപ് ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സേനയുടെ അതിർത്തി കടന്നുള്ള മിന്നലാക്രമണം. ഉറി സൈനിക ക്യാംപ് ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
>

Trending Now