ക്ഷേത്രത്തിൽ അലങ്കരിച്ചിരുന്ന ബലൂൺ പൊട്ടിച്ചു; താഴ്ന്ന ജാതിക്കാരനായ 12 വയസുകാരനെ തല്ലിക്കൊന്നു

webtech_news18
ലക്നൗ: ജന്മാഷ്ടമിദിനത്തിൽ ക്ഷേത്രത്തിനുള്ളിലെ അലങ്കാര ബലൂൺ പൊട്ടിച്ചതിന് ക്രൂരമായ മർദനമേറ്റ പട്ടികജാതിക്കാരനായ 12വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. നദോറി ഗ്രാമത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിനുള്ളിലെ ബലൂണിൽ തൊട്ടപ്പോൾ അത് പൊട്ടുകയായിരുന്നുവെന്നും തുടർന്ന് അവിടെയുണ്ടായിരുന്ന കുട്ടികൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും മരിച്ച കുട്ടിയുടെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. പ്രായപൂർത്തിയാകാത്ത അഞ്ചുകുട്ടികൾ ചേർന്നാണ് മർദിച്ചത്.സുഹൃത്തിന് മർദനമേറ്റയുടൻ കൂട്ടുകാരനായ കുട്ടി അമ്മയെ വിവരം അറിയിക്കാൻ ഓടി. കുട്ടിയുടെ അമ്മ വന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 2.30 ഓടെ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടുത്ത ക്ലിനിക്കിൽ കൊണ്ടുപോയി. വേദന കുറവില്ലാത്തതിനാൽ അവിടെ നിന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് കുട്ടി മരിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
>

Trending Now