വീണ്ടും ദുരഭിമാനക്കൊല: ഹിന്ദു മതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് മുസ്ലിം സ്ത്രീയെ കൊലപ്പെടുത്തി

webtech_news18
ബർദ്വാൻ (പശ്ചിമബംഗാൾ): ഹിന്ദു മതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് അച്ഛനും സഹോദരനും ചേർന്ന് സ്ത്രീയെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലാണ് സംഭവം. ജമൽപൂർ സ്വദേശികളായ ഇരുവരെയും കൊൽക്കത്തയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.ആഗസ്റ്റ് 31ന് ഇവർ 19 കിലോമീറ്റർ അകലെയുള്ള കൃഷിഭൂമിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മുഖം കല്ല് കൊണ്ടിടിച്ച് ചതച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ രണ്ട് നമ്പരുകൾ ശരീരത്തിൽ കുറിച്ചിരുന്നത് കണ്ടെത്തി. അതിൽ നിന്നാണ് അവരുമായി പ്രണയത്തിലായിരുന്നയാളെ കണ്ടെത്തിയത്.


മുംബൈയിലെ കാമുകന്റെ വീട്ടിൽ എത്തിയ പൊലീസ്, അയാളിൽ നിന്ന് സ്ത്രീയുടെ വീടും സ്ഥലവും മനസിലാക്കുകയായിരുന്നു. തുടർന്നാണ് സ്ത്രീയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ ഡ്രൈവർമാരായി ജോലി നോക്കുകയായിരുന്നു ഇരുവരും. ഓടുന്ന വാഹനത്തിൽ വച്ച് കയറുപയോഗിച്ച് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജമൽപൂരിലെത്തി അവിടത്തെ കൃഷിഭൂമിയിൽ മൃതദേഹം ഉപേക്ഷിച്ചു. സ്ത്രീയ തിരിച്ചറിയാതിരിക്കാൻ കല്ലുവച്ച് മുഖം ഇടിച്ചു ചതയ്ക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 
>

Trending Now