ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സഭയ്ക്ക് ഇരട്ടത്താപ്പ്

webtech_news18
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നല്‍കിയ സംഭവത്തില്‍ സഭ സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന ആരോപണം ശക്തമാകുന്നു.കന്യാസ്ത്രീകള്‍ക്കു നേരെ ഇതിനു മുന്‍പുണ്ടായ ആക്രണങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് സഭയുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ ബിഷപ്പ് തന്നെ കന്യാസ്ത്രീയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സഭ വേട്ടക്കാരനൊപ്പമാണ്.


1990 ജൂലായ് 13-ന് ഉത്തര്‍പ്രദേശിലെ ഗജ്റൗളയില്‍ സെന്റ്മേരീസ് കോണ്‍വെന്റ് കൊള്ളയടിച്ച അക്രമികള്‍ രണ്ടു കന്യാസ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ ഒട്ടാകെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ സഭഗകളുടെ നേതൃത്വത്തിലുണ്ടായത്. വൈദികരും കന്യാസ്ത്രീകളും തെരുവിലിറങ്ങി. സഭയ്ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

അന്ന് സഭവത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ വസതിയിലേക്കും മാര്‍ച്ച് നടന്നു. അന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ദേശീയ പ്രസിഡന്റും സി.ബി.സി.ഐ. ഉപദേശക സമിതിയംഗവുമായിരുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ആക്രമണം നടന്ന മഠം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭാ പ്രസിദ്ധീകരണമായ 'സത്യദീപ'ത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധവും വികാരപ്രകടനങ്ങളുമാണ് സഭയുടെ ഭാഗത്തുനിന്നുണ്ടായത്.അതേസമയം ഇപ്പോഴത്തെ പരാതിയില്‍ കന്യാസ്ത്രീയെ തള്ളിപ്പറയുകയും ആരോപണവിധേയനായ ബിഷപ്പിന് സംരക്ഷണൊരുക്കുകയുമാണ് ക്രൈസ്തവസഭകള്‍.  
>

Trending Now