മോഷണശ്രമത്തിനിടെ തോക്ക് നഷ്ടപ്പെട്ടു; പിന്തിരിഞ്ഞോടുന്നതിനിടെ പാന്റ്‌സും ഊരിപ്പോയി; കാമറയില്‍ പതിഞ്ഞ കള്ളനെ തേടി പൊലീസ്

webtech_news18
അറോറ: തോക്കുമായി മോഷ്ടിക്കാനെത്തി, അവസാനം തോക്കും പോയി പാന്റ്‌സും പോയി എന്ന അവസ്ഥയിലായി കള്ളന്‍. രസകരമായ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ഹളില്‍ വൈറലായിരിക്കുകയാണ്.അമേരിക്കയിലെ കൊളറാഡോ പൊലീസാണ് കള്ളന്റെ രസകരമായ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിത്. പാന്റ്‌സും ടീ ഷര്‍ട്ടും തൊപ്പിയുമൊക്കെ ധരിച്ച് സുന്ദരനായാണ് ഈ കള്ളന്‍ എത്തിയത്. അറോറയിലെ ഇ-സിഗാരറ്റ് എന്ന ഷോപ്പായിരുന്നു ലക്ഷ്യം.


  ക്യാഷ് കൗണ്ടറിലെത്തി പാന്റ്‌സിനുള്ളില്‍ നിന്ന് തോക്ക് വലിച്ചെടുത്തതാണ്. പക്ഷേ തോക്ക് കൈയ്യില്‍ നിന്ന് വഴുതി ക്യാഷറുടെ ക്യാബിനപ്പുറത്തേക്ക് വീണു. തുടര്‍ന്ന് ക്യാബിന്‍ ചാടിക്കടന്ന് തോക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
ഇതിനിടെ ക്യബിന് അകത്തേക്കു വീണ് തോക്ക് യുവതി കൈയ്ക്കലാക്കി. ഇതുകണ്ട് പിന്തിരിഞ്ഞോടുന്നതിനിടെ പാന്റും ഊരിപ്പോയി.
ഏതായാലും വീഡിയോ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

>

Trending Now