അപമര്യാദ: യുവതിയുടെ പരാതിയിൽ DYFI നേതാവിനെതിരെ കേസെടുത്തു

webtech_news18 , News18 India
തൃശൂർ: അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ ഡി വൈ എഫ് ഐ നേതാവിനെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ ജീവൻ ലാലിനെതിരെയാണ് കേസെടുത്തത്.കാട്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.


എൻട്രൻസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് പോയപ്പോഴാണ് പീഡനം നടന്നത്. പീഡനം സംബന്ധിച്ച് യുവതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
>

Trending Now