പ്രണയം നടിച്ച് പീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്നും ആവശ്യം; വജ്രവ്യാപാരിയുടെ മകനെതിരെ യുവതി

webtech_news18
പ്രണയം നടിച്ച് പീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്നും ആവശ്യം; വജ്രവ്യാപിരിയുടെ മകനെതിരെ യുവതിമുംബൈ: വജ്രവ്യവസായിയുടെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആരോപിച്ച് യുവതി. ഇയാളുടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.


മുംബൈ സ്വദേശിയായ യുവതിയാണ് വ്യവസായിയുടെ മകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. 24കാരനായ ധരണ്‍ ഷായെക്കെതിരെയാണ് പരാതി. വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകനാണ് ധരണ്‍ ഷാ. രണ്ട് വര്‍ഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തന്നെ വിവാഹ വാഗ്ദാനം നല്‍കി ധരണ്‍ രണ്ട് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു.താനുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ ധരണ്‍ നാല് ലക്ഷം രൂപ തട്ടിയെടുത്തു. അടുത്തിടെ കാനഡയിലേക്കു പോകാന്‍ വീണ്ടും പണം ആവശ്യപ്പെട്ടും. എന്നാല്‍ നല്‍കാന്‍ തയാറായില്ല. ഇതോടെ തന്റെ സുഹൃത്തുമായി കിടക്ക പങ്കിടണമെന്ന് ധരണ്‍ ആവശ്യപ്പെട്ടു.ഇയാളെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നേറ്റ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യം. ഇതേതുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. ധരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
>

Trending Now