70 കുപ്പി വ്യാജനിർമ്മിത വിദേശമദ്യവുമായി സ്ത്രീ പിടിയിൽ

webtech_news18
കൊല്ലം: 70 കുപ്പി വ്യാജനിർമിത വിദേശമദ്യവുമായി ആലപ്പുഴ കറ്റാനത്ത് സ്ത്രീ പിടിയിലായി. കറ്റാനത്ത് വാടകയ്ക്ക് താമസിക്കുന്ന ശോഭന(41)യാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അറസ്റ്റ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയയെക്കുറിച്ച് കരുനാഗപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ശോഭന അറസ്റ്റിലായത്. ഭർത്താവ് ബിജുവിനൊപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു ശോഭനയുടെ അറസ്റ്റ്. വാഹനവും മദ്യകുപ്പികളും ഉപേക്ഷിച്ച് ബിജു കടന്നുകളഞ്ഞു.ഭർതൃമതിയായ കാമുകിയെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി


അറസ്റ്റ് സമയത്ത് സ്‌കൂട്ടറിൽനിന്ന് 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. ശോഭനയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് വാടകവീട്ടിൽനിന്ന് 45 കുപ്പി വ്യാജ വിദേശമദ്യം കൂടി കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ശോഭനയെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ബിജുവിനെയും വ്യാജ വിദേശമദ്യ മാഫിയക്ക് നേതൃത്വം നൽകുന്ന എക്‌സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനെയും തെങ്ങമം സ്വദേശിയായ നിരവധി അബ്‌കാരി,സ്പിരിറ്റ്‌ കേസുകളിലെ പ്രതിയെയും ഉടൻ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. സുരേഷ്കുമാർ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ എന്നിവർ ഉണ്ടായിരുന്നു.
>

Trending Now