ഹോട്ടൽ മുറിയിൽവെച്ച് യുവതിയെ പീഡിപ്പിച്ചതിന് മിസ്റ്റർ ഏഷ്യ ജേതാവ് അറസ്റ്റിൽ

webtech_news18
കോട്ടയം: മിസ്റ്റർ ഏഷ്യാ ജേതാവ് മുരളി കുമാർ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപത്തിരണ്ടുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയം വാരിശ്ശേരി കാലായിൽ മുരളി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശരീരസൌന്ദര്യ മത്സരത്തിൽ മുമ്പ് മിസ്റ്റർ ഏഷ്യ ജേതാവായ ഇദ്ദേഹം ഇന്ത്യൻ നേവി ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ ശനിയാഴ്ച കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബലാത്സംഗം, പട്ടികജാതി പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പരിചയക്കാരിയായ യുവതിയെ ചായ കുടിക്കാനായി ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിടെ അമിതരക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ മുരളി കുമാർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസാണ് മുരളി കുമാറിനെതിരെ കേസെടുത്തത്.
>

Trending Now