കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍; ഫ്രാങ്കോ മുളയ്ക്കല്‍

webtech_news18
ജലന്ധര്‍: തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ന്യൂസ് 18നേട് വ്യക്തമാക്കി. തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണ് ഗൂഢാലോചന. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണെന്നും ബിഷപ്പ് ആരോപിച്ചു.കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണെന്നും ബിഷപ്പ് ആരോപിച്ചു.നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. പള്ളിയുമായി ഏറ്റുമുട്ടുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം. തുടക്കം മുതല്‍ തന്നെ അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അന്വേഷണസംഘം ജലന്ധറില്‍ എത്തിയപ്പോഴും സഹകരിച്ചിരുന്നെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.നടപടി എടുക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണം; യെച്ചൂരിക്ക് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കത്ത്ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് പരസ്യപ്രതകരണവുമായി ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്തെത്തിയത്.
>

Trending Now