പണക്കാരനാകാന്‍ ഭാര്യയെ ആള്‍ദൈവത്തിന് കാഴ്ചവച്ച് ഭര്‍ത്താവ്; പരാതിപ്പെട്ടിട്ടും വിദ്യാഹംസ ഭാരതിക്കെതിരെ നടപടി എടുക്കാതെ പൊലീസ്

webtech_news18
മൈസുരു: സമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപെട്ട് സമ്പന്നനാകാന്‍ സ്വന്തം ഭാര്യയെ ഭര്‍ത്താവ് ആള്‍ദൈവത്തിന് കാണിക്കയര്‍പ്പിച്ചു. ആള്‍ദൈവം ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി യുവതി പിന്നീട് പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.നാല്‍പ്പത്തൊന്നുകാരിയാണു മാണ്ഡ്യയിലെ ആള്‍െദെവമായ ശ്രീ വിദ്യാഹംസ ഭാരതി സ്വാമിക്കും അനുയായിയായ ഭര്‍ത്താവിനുമെതിരേ പൊലീസിനെ സമീപിച്ചത്.


രാമകൃഷ്ണ നഗര്‍ സ്വദേശിനിയായ വീട്ടമ്മയെ ഈ മാസം നാലിന് പുലര്‍ച്ചെ ഒരുമണിയോടെയാണു ആള്‍ദൈവം പീഡിപ്പിച്ചത്. സാമ്പത്തികമായി അഭിവൃദ്ധിപ്രാപിക്കാന്‍ സ്വാമിജിക്ക് വഴങ്ങണമെന്ന് ഭര്‍ത്താവ് പല തവണ ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുലര്‍ച്ചെ ഒരുമണിയോടെ ഭര്‍ത്താവും സ്വാമിയും അനുയായികളുമെത്തി വീട്ടമ്മയെ ആക്രമിച്ചു. വലിച്ചിഴച്ച് കിടപ്പുമുറിയില്‍ കയറ്റിയശേഷം സ്വാമി മാനഭംഗത്തിനു ശ്രമിച്ചെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

ഇതിനിടെ ഓടി രക്ഷപ്പെട്ടെങ്കിലും സ്വാമിയും ഭര്‍ത്താവുമെത്തി പിടികൂടി വാഹനത്തില്‍ കയറ്റി. വാഹനത്തിലിട്ട് ഭര്‍ത്താവിന്റെ അനുമതിയോടെ സ്വാമി തന്നെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഒരുമണിക്കൂറോളം പീഡനം തുടര്‍ന്നശേഷം ബന്ധുവിന്റെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു.പിറ്റേദിവസം പരാതിപ്പെട്ടെങ്കിലും ഉന്നത ബന്ധങ്ങളുള്ള സ്വാമിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
>

Trending Now