പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇമാം അറസ്റ്റില്‍

webtech_news18
കായംകുളം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം അറസ്റ്റില്‍.കായംകുളം പുത്തന്‍ തെരുവ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് അറസറ്റു ചെയ്തത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


രണ്ടു മാസം മുമ്പ് പള്ളിയില്‍ വച്ചാണ് 12 വയസുകാരിയായ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നാണ്. പരാതി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.അതേസമയം ഇമാമിനെ അന്നുകൂലിച്ചും പള്ളികമ്മിറ്റിക്കാരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് ഉപരോധിക്കുന്നു.
>

Trending Now