ലുലു മാളില്‍ 4.24 കോടി രൂപയുടെ വെട്ടിപ്പു നടത്തി മുങ്ങിയ കഴക്കൂട്ടം സ്വദേശി വീട്ടിലെത്തിയില്ല; അന്വേഷണമാരംഭിച്ച് പൊലീസ്

webtech_news18
റിയാദ്: സൗദി അറേബ്യയിലെ ലുലു മാളില്‍നിന്ന് 4.24 കോടി (2.23 മില്യണ്‍ റിയാല്‍) തട്ടിപ്പു നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി വീട്ടിലെത്തിയില്ലെന്നു ബന്ധുക്കള്‍. കടക്കൂട്ടം സ്വദേശി ഷിജു ജോസഫ് (42) ആണ് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയത്.റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരായിരുന്ന ഷിജു ജോസഫ്. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ ലുലു അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കി.


വര്‍ഷങ്ങളായി ഇയാല്‍ നടത്തിവന്ന തട്ടിപ്പ് അടുത്തിടെയാണ് ലുലു അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലുലു മാളില്‍ സ്ഥിരമായി സാധനമെത്തിക്കുന്ന വിതരണക്കാരില്‍ സാധനങ്ങള്‍ ശേഖരിച്ച് മറിച്ചു വിറ്റാണ് ഷിജു കോടികളുടെ ക്രമക്കേട് നടത്തിയത്.ഷിജു വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് അടുത്തിടെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ എത്തിയതോടെയാണ് തട്ടിപ്പു പുറത്തായത്. എന്നാല്‍ ഇതിനിടെ ഇയാള്‍ തന്ത്രപൂര്‍വം നാട്ടിലേക്കു മുങ്ങി. എന്നാല്‍ ഷിജു ഇതുവരെ വീട്ടില്‍ എത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെയാണ് കമ്പനി പരാതിയുമായി രംഗത്തെത്തിയത്. തട്ടിപ്പുകാരനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
>

Trending Now