മലബാര്‍ സിമന്റ്‌സ്; വി.എം രാധാകൃഷ്ണന്റെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി

webtech_news18
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട വ്യവസായി വി.എം രാധാകൃഷ്ണന്റെ കൂടുതല്‍ സ്വത്തുകള്‍ കണ്ടുകെട്ടുന്നു.19 കോടിയുടെ സ്വത്തുവകകള്‍കൂടി കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.


മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് 23.8 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപ്ത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ രാധാകൃഷ്ണന്റെ രണ്ട് കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
>

Trending Now