ദുരിതാശ്വാസ ക്യാംപിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Gowthamy GG , News18
തൃശൂർ: ദുരിതാശ്വാസ ക്യാംപിൽ 11 വയസുകാരിയെ പീഡിപ്പിച്ച 46കാരൻ അറസ്റ്റിൽ. കല്ലിടവഴി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണനാണ് പിടിയിലായത്. അന്തിക്കാട് എസ്ഐ എസ്ആർ സനീഷും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.പുത്തൻപീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ദുരിത ബാധിതരെ പാർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്യാമ്പിനോട് ചേർന്ന പുത്തൻപീടിക ജിഎൽപി സ്കൂളിന്റെ മൂത്രപ്പുരയില്‍വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


അന്തിക്കാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോക്സോ കോടതി റിമാൻറ് ചെയ്തു.
>

Trending Now