അറുത്തെടുത്ത ഭാര്യയുടെ തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ; കാമുകന്റെ തലയറുക്കാൻ കഴിയാത്തതിൽ വിഷമം

webtech_news18
ബംഗളൂരു: അവിഹിതബന്ധം തുടർന്ന ഭാര്യയെ തലയറുത്തശേഷം തല ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന യുവാവ് കൈവശമുണ്ടായിരുന്ന കറുത്ത ബാഗിൽ നിന്നു യുവതിയുടെ തല, മുടിയിൽ പിടിച്ച് പുറത്തെടുത്ത് കാണിച്ചതോടെ അവിടുണ്ടായിരുന്ന പൊലീസുകാർ ഞെട്ടി. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ദാരുണമായ സംഭവം. തലകവറിലാക്കി 20 കിലോമീറ്റർ ബൈക്ക് ഓടിച്ചാണ് യുവാവ് സ്റ്റേഷനിലെത്തിയത്. കൊലപാതകത്തിന്റെ വിശദാംശങ്ങൾ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു.രൂപയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 35 കാരനായ സതീഷും രൂപയും ഒൻപതു വർഷം മുൻപാണ് വിവാഹിതരായത്. രണ്ടു കുട്ടികളുണ്ട്. തദ്ദേശവാസിയായ ഒരാളുമായി രൂപയ്ക്ക് പ്രണയമുണ്ടെന്ന് സതീഷ് അറിഞ്ഞതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ രൂപ കാമുകനുമായി രഹസ്യകൂടിക്കാഴ്ചകൾ തുടർന്നുവെന്ന് ഇയാൾ‌ പൊലീസിനോട് പറഞ്ഞു.


ഞായറാഴ്ച രൂപയെയും കാമുകനെയും ഒന്നിച്ചുകാണാനിടയായതോടെ ഇരുവരെയും സതീഷ് വാൾ കൊണ്ട് ആക്രമിച്ചു. രൂപയുടെ കാമുകനും പരിക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ രൂപയെ സതീഷ് കഴുത്തറുത്ത് കൊന്നു. തുടർന്നാണ് തല ബാഗിലാക്കി 20 കിലോമീറ്റർ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഭാവഭേദമില്ലാതെയാണ് സതീഷ് കൊലപാതകം വിവരിച്ചത്. കാമുകന്റെ വെട്ടിക്കൊലപ്പെടുത്താൻ കഴിയാത്തതിലാണ് തനിക്ക് വിഷമമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
>

Trending Now