ഭർതൃമതിയായ കാമുകിയെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി

webtech_news18
കൊല്ലം: ചവറയിൽ കാമുകിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ ആത്മഹത്യാ ഭീഷിണി. നേരിയ പൊള്ളലേറ്റ യുവാവിനെ അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷിപ്പെടുത്തി. ചവറ സ്വദേശി സെയ്ദ് ഇബ്രാഹീമാണ് മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ തീക്കളി കളിച്ച് പരിഭ്രാന്തി പടർത്തിയത്.ബുധനാഴ്ച രാവിലെ 11.40നാണ് ചവറ പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചവറ പട്ടത്താനം അപ്പൂപ്പേഴത്ത് കോളനിയിൽ സെയ്ദ് ഇബ്രാഹീമാണ് (29) പെട്രോളും ലൈറ്ററുമായി സ്റ്റേഷനിലെത്തിയത്. ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കോടതി ഉത്തരവിൽ ഇയാളിൽ നിന്നും യുവതിയെ ചവറ പൊലിസ് മോചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നിരാശയിലായിരുന്ന യുവാവ് രാവിലെ സ്റ്റേഷനിലെത്തി കാമുകിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയും തുടർന്ന് കയ്യിൽ കരുതിയ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.


70 കുപ്പി വ്യാജനിർമ്മിത വിദേശമദ്യവുമായി സ്ത്രീ പിടിയിൽചവറ പൊലിസ് വിവരമറിയിച്ചതനുസരിച്ച് എത്തിയ ചവറ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷപെടുത്തിയത്. തലയ്ക്കും കഴുത്തിലും തീ പടർന്ന യുവാവിനെ എക്സ്റ്റിംക്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. കുതറി മാറിയ യുവാവിനെ പിടിക്കുന്നതിനിടെ ഫയർമാൻ ഷാജുവിന്റെ കൈയ്ക്ക് പരിക്കേറ്റു. രക്ഷപെടുത്തിയ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
>

Trending Now