32 കാമറകളെ വെട്ടിച്ച് അടിച്ചുമാറ്റിയത് നിസാമിന്റെ സ്വര്‍ണ പാത്രം; 40 കോടിയുടെ ടിഫിന്‍ ബോക്‌സില്‍ ഭക്ഷണം കഴിച്ച് കള്ളന്‍മാരുടെ ആര്‍ഭാടം

webtech_news18
ഹൈദരാബാദ്: ഈ കള്ളന്‍മാര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. മോഷിടിച്ചെടുത്ത കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ പാത്രം വില്‍ക്കാതെ അത് ഉപയോഗിച്ചാണ് ഇവര്‍ വ്യത്യസ്തരായത്. ഹൈദരാബാദിലാണ് സംഭവം. നിസാം ഉപയോഗിച്ചിരുന്ന സ്വര്‍ണപാത്രങ്ങളാണ് ഈ കള്ളന്‍മാര്‍ സാഹസികമായി മോഷിടിച്ചെടുത്ത്.മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണചോറ്റുപാത്രവും അമൂല്യരത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കപ്പും സോസറും സ്പൂണുമാണ് ഇക്കൂട്ടതിതിലുണ്ടായിരുന്നത്. കോടികള്‍ വിലമതിക്കുന്ന ഈ ടിഫിന്‍ ബോക്സിലാണ് ഇവര്‍ ഇതുവരെ ഭക്ഷണം കഴിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.


സെപ്റ്റംബര്‍ രണ്ടിനായിരുന്നു മോഷണം. പുരാണി ഹവേലി നഗരത്തിലെ മ്യൂസിയത്തിലെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് മേഷണം നടത്തിയത്. എന്നാല്‍ പത്രങ്ങള്‍ എടുത്ത മോഷടാക്കള്‍ സ്വര്‍ണ കവറുകള്‍ കൊണ്ടു പൊതിഞ്ഞ ഖുറാന്‍ എടുത്തിട്ടില്ല. ദൈവഭയം കൊണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.മ്യൂസിയത്തിലെ 32 സുരക്ഷാ കാമറകളില്‍ പെടാതെയായിരുന്നു മോഷണം. നിസാമിന്റെ ടിഫിന്‍ ബോക്‌സ് 30-40 കോടി വരെ വില മതിക്കുന്നതാണ്. ഏതായാലും തങ്ങളെ നോട്ടോട്ടമോടിച്ച കള്ളന്‍മാരെ പിടിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്. 
>

Trending Now