അടുത്ത ബന്ധുക്കളുടെ ഫേസ്ബുക്ക് മെസഞ്ചര്‍ ഹാക്ക് ചെയ്യുന്ന ഈ തട്ടിപ്പുകാര്‍, ബന്ധുവിന്റെ പേരില്‍ തന്നെ പണം ആവശ്യപ്പെടും. ആശുപത്രിയാലാണെന്നും അത്യാവശ്യമായി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമൊക്കെയാണ് ഇവര്‍ ചാറ്റിംഗിലൂടെ ആവശ്യപ്പെടുന്നത്.പണം ആവശ്യപ്പെടുന്ന ബന്ധു ചിലപ്പോള്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ളയാളോ, ഇത്തരത്തിലുള്ള സഹായം ഇന്നുവരെ ചോദിച്ചിട്ടില്ലാത്ത ആളോ ആയിരിക്കും. അതുകൊണ്ടും തന്നെ അവര്‍ നല്കുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം അയച്ചു നല്‍കുകയാണ് പതിവ്. പിന്നീട് പണം ആവശ്യപ്പെട്ട ബന്ധുവിനെ നേരില്‍ക്കാണുമ്പോള്‍ പോലും ഇക്കാര്യം ചോദിക്കാന്‍ ആരും തയാറാകാറുമില്ല. ഇതുതന്നെയാണ് ഇത്തരമൊരു തട്ടിപ്പുകാര്‍ക്ക് പ്രചോദനമാകുന്നതും.മെസഞ്ചറില്‍ നുഴഞ്ഞു കയറുന്നയാള്‍ പണം ആവശ്യപ്പെട്ടാലുടന്‍ അതു നല്കുന്നതിനു പകരം യഥാര്‍ഥ ബന്ധുവിനെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിക്കാനും ആരും മെനക്കെടാറില്ല.ദുബൈയിലുള്ള മലയാളിയുടെ ഭാര്യയ്ക്ക് അടുത്തിടെയുണ്ടായ അനുഭവം ഇങ്ങനെഅമേരിക്കയില് സ്ഥിരതാമസമാക്കിയ ഒരു സുഹൃത്തില്‍ നിന്ന് ഭാര്യയുടെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് ഒരു സന്ദേശമെത്തി. അവരുടെ ഇന്ത്യയിലുള്ള അടുത്തബന്ധു ആശുപത്രിയില്‍ ആണെന്നും അടിയന്തിരമായി അവര്‍ക്ക് 30000 മുതല്‍ 50000 രൂപ വരെ ആശുപത്രി ചെലവിനു വേണമെന്നും താന്‍ യാത്രയില്‍ ആയതിനാല്‍ ഇത്രയും പണം ഇപ്പോള്‍ അയയ്ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സന്ദേശം.അടിയന്തിരമായി തന്റെ ബന്ധുക്കളുടെ മൂന്നു അക്കൗണ്ടുകളിലേക്കായി മൊത്തം 49000 രൂപ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി മൂന്ന് അക്കൗണ്ട് നമ്പരുകളും നല്കി. ഇതനുസരിച്ച് പണം നല്‍കിയെങ്കിലും ഇവരുടെ മറ്റു പല ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും ഇതേ സന്ദേശം ലഭിച്ചെന്നു പിന്നീട് വ്യക്തമായി.ഇതോടെ ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഫേസ്ബുക്ക് മെസഞ്ചര്‍ മറ്റാരോ ഹാക്ക് ചെയ്തെന്ന വിവരം അറിയുന്നത്. എന്നാല്‍ നഷ്ടപ്പെട്ട പണം എങ്ങനെ മടക്കിക്കിട്ടുമെന്ന ആശങ്കയിലാണ് ഈ കുടുംബം. ഇതുപോലെ നിരവധി വിദേശ ഇന്ത്യക്കാരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നു. തട്ടിപ്പിന് ഇരയായെന്ന് ഇതുവരെ മനലിസാകാത്തവരും നിരവധിയാണ്.
ന്യൂസ് 18നെ പ്രശംസിച്ച് മുഖ്യമന്ത്രി