പി.കെ ശശിക്ക് എതിരായ പീഡന പരാതി; നിയമോപദേശം തേടി ഡി.ജി.പി

webtech_news18
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന പരാതിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിയമോപദേശം തേടി.പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് തുടര്‍നടപടിക്കുള്ള സാധ്യത പരിശോധിക്കാന്‍ ഡി.ജി.പി നിയമോപദേശം തേടിയത്.


ശശിക്കെതിരായ പീഡന ആരോപണത്തില്‍ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് നിയമോപദേശം തേടുന്നത്. 
>

Trending Now