അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി; സംഭവം ജന്മം നൽകി മണിക്കൂറുകൾക്കകം

webtech_news18
കോഴിക്കോട്: ബാലുശ്ശേരിയിൽ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തി. പനങ്ങാട് പാറമുക്ക് വലിയമലക്കുഴി കോളനിയിൽ താമസിക്കുന്ന റിനിഷയാണ് ജന്മം നൽകി മണിക്കൂറുകൾക്കകം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചേ ഒരുമണിയോടെയാണ് റിനിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.കുഞ്ഞിന്റെ കഴുത്തില്‍ മുറിവേറ്റതിന്റെ പാട് കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രാവിലെയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത റിൻഷയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


കുറച്ചു നാളുകളായി റിനിഷ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടില്‍ തന്നെയായിരുന്നു പ്രസവവും. റിനിഷയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം എന്തെന്ന് വ്യക്തമാവുകയുള്ളു എന്ന് പോലീസ് പറയുന്നു.
>

Trending Now