വേശ്യ പരാമര്‍ശം: റ്റി.എയും ഡി.എയും തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്ന് പി.സി ജോര്‍ജ്

webtech_news18
കോട്ടയം: ദേശീയ വനിത കമ്മീഷന്റെ അധികാരമൊക്കെ താന്‍ ഒന്നു കൂടെ നോക്കട്ടെയെന്ന് പി.സി ജോര്‍ജ്.ജലന്തര്‍ ബിഷപ്പിനെതിരെയുള്ള പരാതിയില്‍ കന്യാസ്ത്രീക്കെതിരെ പ്രസ്താവന നടത്തിയ പി.സി ജോര്‍ജിനോട് ഇരുപതാം തീയതി സിറ്റിംഗിനു ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.


റ്റി.എയും ഡി.എയും അയച്ചു തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്നും അല്ലങ്കില്‍ അവര്‍ കേരളത്തിലേക്ക് വരട്ടേയെന്നും പി.സി ജോര്‍ജ് പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലന്നും ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.ജസ്റ്റിസ് കെമാല്‍ പാഷ നല്ല മനുഷ്യനാണെന്നും ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചാവും അദ്ദേഹത്തിന്റെ അഭിപ്രായമെന്നും സത്യം മനസിലാക്കിയതായി താന്‍ കരുതുന്നില്ലന്നും പി.സി ജോര്‍ജ് ഈരാറ്റുപേട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു 
>

Trending Now