ജോര്‍ജിന്റെ വേശ്യാ പരാമര്‍ശം; പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു

webtech_news18
കോട്ടയം: ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പൊലീസ് നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുകയാണ്. കുറവിലങ്ങാട് മഠത്തിലെത്തിയാണ് മൊവി രേഖപ്പെടുത്തുന്നത്.പി.സി ജോര്‍ജിനെതിരെ കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് നടപടി.


കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് സംവമേധയാ കേസെടുത്ത ദേശീയവനിതാ കമ്മിഷന്‍ പി.സി ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും ടി.എയും ഡി.എയും തന്നാല്‍ കമ്മീഷനു മുന്നില്‍ ഹാജരാകുന്നതിനെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

ഇരുപതിന് രാവിലെ 11.30ന് ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരായി ജോര്‍ജ് വിശദീകരണം നല്‍കാനാണ് ദേശീയവനിതാകമ്മിഷന്‍ നിര്‍ദേശം.കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. 
>

Trending Now