'അവനെ കൊല്ലും ഉറപ്പ്'; പിണറായി കൂട്ടക്കൊലയില്‍ മറ്റൊരു പ്രതിയുടെ സൂചന നല്‍കി സൗമ്യയുടെ ഡയറിക്കുറിപ്പ്

webtech_news18
കണ്ണൂര്‍: സൗമ്യയുടെ മരണത്തിനു പിന്നാലെ പിണറായി കൂട്ടക്കൊലക്കേസ് കൂടുതല്‍ ദുരൂഹമാകുന്നു. കേസിലെ പ്രതിയായ സൗമ്യയുടെ ഡയറിക്കുറിപ്പെലെ ചില പരാമര്‍ശങ്ങളാണ് കൂടുതല്‍ സംശങ്ങള്‍ക്ക് ഇട നല്‍കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്കു പങ്കുണ്ടെന്നും സൂചന നല്‍കുന്നതാണ് സൗമ്യയുടെ ഡയറിക്കുറിപ്പ്.സൗമ്യ ജയിലില്‍ കഴിയവെ മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. 'കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ 'അവനെ' കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.' എന്നിങ്ങനെയാണു കുറിപ്പ്.

സൗമയയുടെ കറിപ്പ് പുറത്തു വന്നതോടെ പിണറായി കൂട്ടക്കൊലപാതകം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോടും സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഇതു തുറന്നു പറയാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. പിന്നീടാണു സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സൗമ്യ തനിച്ച് മൂന്നു കൊലപാതകങ്ങള്‍ നടത്തില്ലെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകന് കൂട്ടക്കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ആരോപണവും ശക്തമായിരുന്നു. എന്നാല്‍ ഇയാള്‍ പൊലീസിനെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്ന ആക്ഷേപവും ഇപ്പോള്‍ ശക്തമാണ്.
>

Trending Now