33 ട്രക്ക് ഡ്രൈവർമാരെ കൊന്നുതള്ളിയ സീരിയൽ കില്ലർ വലയിൽ

webtech_news18
ന്യൂഡൽഹി: ഒടുവിൽ ആ സീരിയൽ കില്ലർ പൊലീസിന്റെ പിടിയിലായി. പത്ത് വർഷത്തിനിടെ ട്രക്ക് ഡ്രൈവർമാരും ക്ലീനർമാരും ഉൾപ്പെടെ 33 പേരെ കൊലപ്പെടുത്തിയ 48കാരനാണ് പിടിയിലായത്. ഡ്രൈവർമാരെയും ക്ലീനർമാരെയും കൊലപ്പെടുത്തിയശേഷം അവരുടെ ട്രക്കുകളും അതിലെ സാധനങ്ങളും വിൽക്കുകയാണ് ഇയാളുടെ പതിവ്. രണ്ടാഴ്ച മുന്‍പ് ഭോപ്പാലിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാഹുൽ കുമാർ ലോധ പറഞ്ഞു.

'പൂസി'യെ കാണ്മാനില്ല; 2 വയസ്, മങ്ങിയ വെളുത്ത നിറം, ഓരോ കോമ്പല്ലുകൾ നഷ്ടമായിട്ടുണ്ട്.....


മധ്യപ്രദേശിലെ സമീപകാലത്തെ ട്രക്ക് ഡ്രൈവർമാരുടെ കൊലപാതകങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സീരിയൽ കില്ലറിലേക്ക് എത്തിയത്. പ്രത്യക്ഷത്തിൽ ഇയാൾക്ക് കൊലപാതകങ്ങളുമായി ബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പൊലീസ് പിടികൂടിയവരിൽ ഏഴുപേർ ഇത്തരം മോഷണങ്ങളിൽ ഇദ്ദേഹത്തെ സഹായിച്ചിരുന്നതായി മൊഴിനൽകിയിരുന്നു.

സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ്


റോഡ‍രികിലെ ഭക്ഷണശാലകളിൽ വച്ചാണ് ഇയാൾ ഡ്രൈവർമാരുമായും ക്ലീനർമാരുമായും ചങ്ങാത്തം സ്ഥാപിച്ചത്. അതിനുശേഷം അവർ അറിയാതെ ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തും. അബോധവാസ്ഥയിലായ ഡ്രൈവർമാരെയും ക്ലീനർമാരെയും ട്രക്കിലേക്ക് മാറ്റിയശേഷം ട്രക്ക് ഓടിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തും. അവിടെ വച്ച് അവരെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കും. തുടർന്ന് കൂട്ടാളികളുമായി ചേർന്ന് ട്രക്കും അതിലെ സാധനങ്ങളും വിൽക്കും. ഇടവേളകളിൽ മാൻഡിദീപിൽ ചെറിയൊരു തയ്യൽ‌ക്കട ഇയാൾ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. 
>

Trending Now